കരുണാനിധിക്ക് അന്ത്യാഞ്ജലി

Posted on: August 8, 2018

ചെന്നൈ : കലൈഞ്ജർ കരുണാനിധിക്ക് തമിഴകം വികാരനിർഭരമായി വിടചൊല്ലാൻ ഒരുങ്ങുന്നു. വിലാപയാത്ര അല്പ സമയത്തിനുള്ളിൽ രാജാജി ഹാളിൽ നിന്നും മെറീന ബീച്ചിലെ അന്ത്യവിശ്രമ സ്ഥലത്തേക്ക് പുറപ്പെടും. അണ്ണാ സമാധിക്കു സമീപമാണ് സംസ്‌കാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയ നിരവധി പ്രമുഖർ രാജാജി ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു.

കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണാൻ കാത്തുനിന്ന പ്രവർത്തകർക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരണമടഞ്ഞു. 30 പേർക്ക് പരിക്കേറ്റു.

TAGS: DMK | Kalaignar | Karunanidhi |