കരുണാനിധിക്ക് തമിഴകം കണ്ണീരോടെ വിട നൽകി

Posted on: August 8, 2018

ചെന്നൈ : ഏഴു പതിറ്റാണ്ടു കാലം ദ്രാവിഡ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കലൈഞ്ജർ കരുണാനിധിക്ക് തമിഴകം കണ്ണീരോടെ വിട നൽകി. വൈകുന്നേരം 6.40 ടെ അണ്ണാ സമാധിക്കു സമീപമായിരുന്നു സംസ്‌കാരചടങ്ങുകൾ ആരംഭിച്ചത്. പൂർണ ദേശീയ ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങൾ ഓരോരുത്തരായി അന്തിമോപചാരമർപ്പിച്ച ശേഷം സൈന്യം ഗൺ സല്യൂട്ട് നൽകി. തുടർന്ന് മൃതദേഹം പേടകം പ്രത്യേകം തയാറാക്കിയ കല്ലറയിലേക്ക് ഇറക്കി.

മെറീന ബീച്ചിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തിവീശേണ്ടി വന്നു. പതിനായിരങ്ങളാണ് വിലാപയാത്രയിൽ പങ്കുചേർന്നത്.കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, വീരപ്പമൊയ്‌ലി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, രജനീകാന്ത് തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സംസ്‌കാരചടങ്ങുകൾ പൂർത്തിയായശേഷവും ബീച്ചിന് പുറത്ത് വലിയ ജനസഞ്ചയം കാത്തുനിന്നിരുന്നു.

TAGS: DMK | Kalaignar | Karunanidhi |