എം. കെ. സ്റ്റാലിൻ ഡിഎംകെ അധ്യക്ഷൻ

Posted on: August 28, 2018

ചെന്നൈ : ഡിഎംകെ അധ്യക്ഷനായി എം. കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെ ജനറൽകൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

നിലവിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റായിരുന്നു സ്റ്റാലിൻ. ഡിഎംകെ അധ്യക്ഷ പദവിയിലേക്ക് സ്റ്റാലിൻ മാത്രമാണ് പത്രിക നൽകിയത്.