ഉമ്മൻ ചാണ്ടി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു

Posted on: August 8, 2018

ചെന്നൈ : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽസെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു. രാവിലെ എട്ടരയോടെയാണ് ഉമ്മൻ ചാണ്ടി രാജാജി ഹാളിലെത്തിയത്.

കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിൽ എത്തിച്ചേരും. ഗവർണർ പി. സദാശിവവും ചെന്നൈയിലേക്ക് പോകുന്നുണ്ട്.