വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങൾ

Posted on: August 8, 2018

ചെന്നൈ : കരുണാനിധിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്രയെ അനുഗമിക്കുന്നത് ആയിരങ്ങൾ. വിലാപ യാത്ര കടന്നു പോകുന്ന റോഡിന്റെ ഇരുവശവും പതിനായിരങ്ങളാണ് തടിച്ചുകൂടിയിട്ടുള്ളത്. സമാധി സ്ഥലമമായ മെറീന ബീച്ചും പരിസരവും ജനസമുദ്രമായി മാറിക്കഴിഞ്ഞു. അഞ്ചരയോടെ വിലാപയാത്ര മെറീന ബീച്ചിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, വീരപ്പമൊയ്‌ലി, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങി നിരവധി പ്രമുഖർ മെറീന ബീച്ചിൽ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

TAGS: DMK | Kalaignar | Karunanidhi |