ടാറ്റാ മോട്ടോഴ്‌സിന് 10,000 ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സർക്കാരിന്റെ കരാർ

Posted on: September 29, 2017

ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സിന് 10,000 ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ കരാർ ലഭിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നിസാൻ എന്നീ കമ്പനികളുമായി മത്സരിച്ചാണ് രാജ്യാന്തര കരാർ ടാറ്റാ മോട്ടോഴ്‌സ് നേടിയത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ലോകത്തിലെ ഏറ്റവും വലിയ കരാറാണിത്. എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റേതാണ് കരാർ.

ടാറ്റാ മോട്ടോഴ്‌സ് 2017 നവംബറിൽ 500 ഇ-കാറുകളും രണ്ടാംഘട്ടത്തിൽ 9,500 വാഹനങ്ങളും വിതരണം ചെയ്യണം. ഗവൺമെന്റ് ഏജൻസികൾ ഉപയോഗിക്കുന്ന പെട്രോൾ-ഡീസൽ കാറുകൾക്ക് പകരം ഇവ ഉപയോഗിക്കും. അഞ്ച് ലക്ഷത്തോളം വാഹനങ്ങളാണ് സർക്കാരിനുള്ളത്.