30
Tuesday
April 2024
April 2024
റിലയൻസ് ആഗോള ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനി
Posted on: September 25, 2017
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ 250 എനർജി കമ്പനികളുടെ പട്ടികയിൽ റിലയൻസിന് മൂന്നാം സ്ഥാനം. എസ് & പി ഗ്ലോബൽ പ്ലാറ്റ്സ് തയാറാക്കിയ പട്ടികയിൽ ഗാസ്പോം (റഷ്യ), ഇ ഓൺ (ജർമ്മനി) എന്നിവയ്ക്ക് പിന്നിലാണ് റിലയൻസിന്റെ സ്ഥാനം. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു റിലയൻസ്.
പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏഴാം സ്ഥാനത്തുണ്ട്. 2016 ലെ ലിസ്റ്റിൽ 14 ാം സ്ഥാനത്തായിരുന്നു ഐഒസി. ഒഎൻജിസി 11 ാം സ്ഥാനത്ത് ഇടംപിടിച്ചു. കഴിഞ്ഞ വർഷം 20 ാമത് ആയിരുന്നു ഒഎൻജിസി. കോൾ ഇന്ത്യ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, പവർഗ്രിഡ്, ഗെയിൽ എന്നിവ ഉൾപ്പടെ 14 ഇന്ത്യൻ കമ്പനികളാണ് പട്ടികയിലുള്ളത്.
TAGS: E.ON | Gazrpom | Reliance | S&P Global Platts | Top 250 Global Energy Company Rankings |
News in this Section
Related News