അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി ഹൈദരബാദ് എയർപോർട്ടിൽ നിക്ഷേപം നടത്തുന്നു

Posted on: July 17, 2017

ഹൈദരാബാദ് : അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി (എഡിഐഎ) ഹൈദരാബാദ് എയർപോർട്ടിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. പ്രമോട്ടർമാരായ ജിഎംആറിന്റെ കൈവശമുള്ള 49 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് എഡിഐഎ ഒരുങ്ങുന്നത്. ഏകദേശം 5000 കോടി രൂപയാണ് ഓഹരികളുടെ മൂല്യം കണക്കാക്കുന്നത്. ഹൈദരാബാദ് എയർപോർട്ടിന്റെ 63 ശതമാനം ഓഹരികൾ ജിഎംആറിന്റെ നിയന്ത്രണത്തിലാണ്. ഓഹരി വില്പന വാർത്തയോട് ജിഎംആർ പ്രതികരിച്ചിട്ടില്ല. ലണ്ടൻ ഗാഡ്‌വിക്ക്, റോം എയർപോർട്ടുകളിലും എഡിഐഎ നിക്ഷേപം നടത്തിയിട്ടുണ്ട്.

അതേസമയം ഹൈദരബാദ് എയർപോർട്ടിന്റെ ഓഹരികൾ വാങ്ങാൻ പാരീസ് എയർപോർട്ട് താത്പര്യം പ്രകടിപ്പിച്ചതായി ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പാരീസിലെ ചാൾസ് ഡി ഗല്ലി വിമാനത്താവളം ഉൾപ്പടെ 14 എയർപോർട്ടുകൾ പാരീസ് എയർപോർട്ടിന്റെ നിയന്ത്രണത്തിലുണ്ട്.