May 2024
അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി കെകെആറിൽ മൂലധനനിക്ഷേപം നടത്തി
Posted on: December 5, 2017
ചെന്നൈ : അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ ഇന്ത്യയിൽ മൂലധന നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ എഡിഐഎയ്ക്ക് വലിയ നിക്ഷേപതാത്പര്യങ്ങളുണ്ട്.
നേരത്തെ എഡിഐഎ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രസ്ട്രക്ചർ ഫണ്ടിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ടാറ്റാ മോട്ടോഴ്‌സ് ഡിവിആറിന്റെ 30.54 ലക്ഷം ഓഹരികൾ വാങ്ങിയിരുന്നു.
ഇന്ത്യയിലെ വാണിജ്യസമുച്ചയങ്ങളിൽ മുതൽമുടക്കാൻ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഷാപൂർജി പല്ലോൺജിയുമായി നേരത്തെ എഡിഐഎ ധാരണയിലെത്തിയിരുന്നു. ഹൈദരാബാദ് എയർപോർട്ടിൽ നിക്ഷേപം നടത്താനും എഡിഐഎ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
TAGS: Abu Dhabi Investment Authority | KKR India |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന