ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപത്തിന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി

Posted on: June 7, 2020

മുംബൈ : ജിയോ പ്ലാറ്റ്‌ഫോംസിൽ വീണ്ടും നിക്ഷേപം. അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി 5,683.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. അബുദാബി ഗവൺമെന്റിന്റെ നിക്ഷേപ സ്ഥാപനമായ എഡിഐഎ ക്ക് 700 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ട്. ജിവികെ പവർ ഉൾപ്പടെ 18 കമ്പനികളിൽ എഡിഐഎ നിക്ഷേപം നടത്തിയിട്ടുണ്ട്. ബന്ധൻ ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിലും എഡിഐഎ പങ്കാളികളായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴാമത്തെ നിക്ഷേപമാണ് ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് എത്തുന്നത്. അബുദാബിയിലെ മുബാറല ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച 9093.60 കോടി മുതൽമുടക്കി 1.85 ശതമാനം ഓഹരികൾ സ്വന്തമാക്കി. കെ കെ ആർ 11,367 കോടി (2.32 ശതമാനം), ജനറൽ അറ്റ്‌ലാന്റിക് 6598 കോടി (1.34 ശതമാനം), വിസ്റ്റ 11,367 കോടി (2.32 ശതമാനം), സിൽവർ ലേക്ക് 5.656 കോടി (1.15 ശതമാനം), ഫേസ് ബുക്ക് 43,574 കോടി (9.99 ശതമാനം) എന്നിങ്ങനെയാണ് മറ്റ് നിക്ഷേപങ്ങൾ.