അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി 5,512 കോടി രൂപ റിലയൻസ് റീട്ടെയ്‌ലിൽ നിക്ഷേപിക്കുന്നു

Posted on: October 7, 2020

മുംബൈ : അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി 5,512 കോടി രൂപ റിലയൻസ് റീട്ടെയ്‌ലിൽ നിക്ഷേപിക്കുന്നു. ഇതിലൂടെ റിലയൻസ് റീട്ടെയ്‌ലിന്റെ 1.20 ശതമാനം ഓഹരികൾ എഡിഐഎ ക്കു ലഭിക്കും. റിലയൻസ് റീട്ടെയ്‌ലിന് 4.28 ലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. റിലയൻസ് റീട്ടെയ്‌ലിന്റെ 15 ശതമാനം ഓഹരികൾ വിറ്റഴിച്ച് 60,000 – 63,000 കോടി സമാഹരിക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

നേരത്തെ അമേരിക്കൻ നിക്ഷേപ സ്ഥാപനമായ സിൽവർ ലേക്ക് 7500 കോടി (1.75 ശതമാനം) രൂപയും കെകെആർ 5500 കോടി (1.28 ശതമാനം) രൂപയും ജനറൽ അറ്റ്‌ലാന്റിക്ക് 3675 കോടി രൂപ (0.84 ശതമാനം) യും നിക്ഷേപിച്ചിരുന്നു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പ് (150-200 കോടി ഡോളർ) നിക്ഷേപം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.