മലബാർ ഗോൾഡ് 2000 കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: June 19, 2017

കോഴിക്കോട് : മലബാർ ഗോൾഡ് നടപ്പ് സാമ്പത്തിക വർഷം 2000 കോടി രൂപ മുതൽമുടക്കി 80 ജുവല്ലറി ഷോറൂമുകൾ ആരംഭിക്കും. പുതിയ ഷോറൂമുകൡ 40 എണ്ണം ഗൾഫ് രാജ്യങ്ങളിലായിരിക്കും. ശ്രീലങ്ക, ഹോങ്ങ്‌കോങ്ങ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ 10 ഷോറൂമുകളും തുറക്കും. ഇതിനൊപ്പം 30 ഷോറൂമുകൾ ഇന്ത്യയിൽ തുടങ്ങുമെന്നും മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.

ജി എസ് ടി നടപ്പാക്കുന്നതോടെ സ്വർണ്ണവില കുറയും. പ്രതിദിനം 75 കിലോഗ്രാം സ്വർണ്ണമാണ് കേരളത്തിലെ ഷോറൂമുകളിലൂടെ മലബാർ ഗോൾഡ് വിൽക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 2016-17 ൽ മലബാർ ഗ്രൂപ്പ് 26,000 കോടി രൂപ വിറ്റുവരവ് നേടി. മുൻവർഷം 21,000 കോടിയായിരുന്നു വിറ്റുവരവ്. ഈ വർഷം 1000 ജീവനക്കാരെ കൂടി നിയമിക്കും. അതോടെ ഗ്രൂപ്പിലെ മൊത്തം ജീവനക്കാരുടെ എണ്ണം 10,000 പിന്നിടും.