മലബാർ ഗോൾഡ് ലക്‌നോവിൽ രണ്ടാമത്തെ ഷോറൂം തുറന്നു

Posted on: August 3, 2021

കോഴിക്കോട് : ഉത്തര്‍പ്രദേശില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ലക്‌നോവിലെ രണ്ടാമത്തെ ഷോറൂം ഹസ്രത്ഗഞ്ചില്‍ ആരംഭിച്ചു. ഷഹ്നാജാഫ് റോഡിലാണ് 6,000 ചതുരശ്ര അടിയോളം വിസ്തൃതിയില്‍ പുതിയ ഷോറൂം ആരംഭിച്ചത്.

ഉത്തര്‍ പ്രദേശിലെ അഞ്ചാമത്തെ ഷോറുമാണിത്. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായിരുന്ന ഉത്തര്‍പ്രദേശ് നിയമ മന്തി ബജേഷ് പഥക് ഉപഭോക്താക്കള്‍ക്കായി ഷോറൂം തുറന്നുകൊടുത്തു.

മലബാര്‍ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഡോ. പി. എ. ഇബ്രാഹിം ഹാജി, വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സി. മായിന്‍കുട്ടി, കെ.പി വീരാന്‍കുട്ടി, എം. അബ്ദുള്‍ മജീദ്, റീട്ടെയില്‍ ഓപറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ.സിറാജ്, റീജണല്‍ ഹെഡ് എന്‍.കെ. ജിഷാദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

TAGS: Malabar Gold |