April 2024
സിയാൽ ടെർമിനൽ – 3 മാർച്ച് 11 ന് തുറക്കും
Posted on: March 1, 2017
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ഇന്റർനാഷണൽ ടെർമിനൽ (ടി-3) 11 ന് പ്രവർത്തനമാരംഭിക്കും. വൈകുന്നേരം നാലിന് സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ടെർമിനൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പുതിയ അന്താരാഷ്ട്ര ടെർമിനൽ 1,100 കോടി രൂപ മുതൽ മുടക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ടെർമിനലിന് പുറമെ, ഫ്ളൈഓവർ, ഏപ്രൺ, മേൽക്കൂരയുള്ള കാർ പാർക്കിംഗ്, നാലുവരിപ്പാത, സോളാർ പ്ലാന്റുകൾ എന്നിവ കൂടി സജ്ജീകരിച്ചിട്ടുണ്ട്. നാലുവരിപ്പാതയും മേൽപ്പാലവും നിർമ്മിക്കാൻ 98 കോടി രൂപയാണ് ചെലവഴിച്ചത്. വിമാനത്താവളത്തിൽ മൂന്ന് സോളാർ പ്ലാന്റുകൾ കൂടി സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം 21.5 മെഗാവാട്ട് ആയി ഉയർത്താനും ലക്ഷ്യമിടുന്നു.
TAGS: Cial | Cochin International Airport Limited |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും