ടാറ്റാ മോട്ടോഴ്‌സ് വോക്‌സ്‌വാഗനുമായി സഖ്യത്തിനൊരുങ്ങുന്നു

Posted on: February 22, 2017

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് വോക്‌സ്‌വാഗനുമായി കൂട്ടുകെട്ടിനൊരുങ്ങുന്നു. സംയുക്തസംരംഭം, സാങ്കേതികവിദ്യ കൈമാറ്റം, വാഹന ഡിസൈനിംഗ് തുടങ്ങിയവയിൽ ഏതെങ്കിലും മേഖലകളിലെ സഹകരണത്തിനാണ് സാധ്യത. യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് വോക്‌സ്‌വാഗൻ. ഇതു സംബന്ധിച്ച വാർത്തകൾ ഇരു കമ്പനികളും സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്ത മാസം നടക്കുന്ന ജനീവ മോട്ടോർഷോയിൽ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പാസഞ്ചർ കാർ വിഭാഗത്തിൽ പുതിയ ഡിസൈനുകളും സാങ്കേതികവിദ്യയും പരിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് ടാറ്റാ മോട്ടോഴ്‌സ്.