വ്യോമയാനമേഖലയിൽ 2017 ൽ ലാഭം കുറയുമെന്ന ആശങ്ക

Posted on: January 22, 2017

ദുബായ് : ആഗോള വ്യോമയാന മേഖലയിൽ 2017 ൽ പ്രവർത്തനലാഭം കുറയുമെന്ന ആശങ്ക. കടുത്ത വിപണിസാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്ന് വ്യോമയാനവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ലോകോസ്റ്റ് എയർലൈനുകളുടെ വളർച്ചയെ തുടർന്ന് അതിരൂക്ഷമായ മത്സരമാണ് വിമാനക്കമ്പനികൾ നേരിടേണ്ടി വരുന്നത്. ജീവനക്കാരുടെ ചെലവുകളും ഇന്ധനവിലയിലെ വർധനയും എയർലൈനുകളുടെ ലാഭമാർജിനുകൾ കുറയ്ക്കുന്നു.

യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലെ വ്യോമയാനരംഗം ഒറ്റയക്ക വളർച്ചയാണ് നേടുന്നതെന്ന് അയാട്ട വിലയിരുത്തുന്നു. ഏഷ്യൻ, മിഡിൽഈസ്റ്റ് വിപണികളിൽ മാത്രമാണ് അല്പമെങ്കിലും വളർച്ച പ്രതീക്ഷിക്കുന്നത്.

എയർലൈനുകളുടെ പ്രവർത്തനലാഭം 2017 ൽ 11 ശതമാനവും 2018 ൽ 12 ശതമാനവുമായി കുറയുമെന്നാണ് റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ പഠനറിപ്പോർട്ട്. 2016 നെ അപേക്ഷിച്ച് 1.2 ശതമാനം കുറവാണിത്.