സിയാൽ രണ്ട് മാസത്തിനുള്ളിൽ പുതിയ രാജ്യാന്തര ടെർമിനൽ തുറക്കും

Posted on: September 27, 2016

cial-agm-27-sept-2016-big

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ (ടി-3) രണ്ട് മാസത്തിനുള്ളിൽ യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കമ്പനി ചെയർമാൻ കൂടിയായ അദേഹം സിയാൽ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു.

ടി-3 യിൽ മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. 112 ചെക്കിൻ കൗണ്ടറുകളും 19 ഡിപ്പാർച്ചർ ഗേറ്റുകളും 10 എയ്‌റോബ്രിഡ്ജുകളും ഇവിടെയുണ്ടാകും. ടി-3 യുടെ ഭാഗമായ പുതിയ കാർ പാർക്കിംഗിൽ ഒരേ സമയം 1500 കാറുകൾക്ക് പാർക്ക് ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡ് ശിപാർശ പൊതുയോഗം അംഗീകരിച്ചു.

സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, പദ്മശ്രീ എം. എ. യൂസഫലി, സി.വി. ജേക്കബ്, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ഐഎഎസ് തുടങ്ങിയവർ വാർഷികപൊതുയോഗത്തിൽ പങ്കെടുത്തു.