തിരുവനന്തപുരത്തും കരിപ്പൂരിലും വൻസ്വർണക്കടത്ത്

Posted on: August 31, 2014

Gold-Bar-B

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിംഗപ്പൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 10 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് പിടിച്ചത്.

മൊബൈൽ ഫോണിലും വാച്ചുകളിലുമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി സെയ്ദ് ഇബ്രാഹിം അറസ്റ്റിലായിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 77 പവൻ സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി ഹംസയെ അറസ്റ്റ് ചെയ്തു.