തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കമ്പനി

Posted on: December 19, 2018

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ദൗത്യകമ്പനി രൂപീകരിക്കുന്നു. ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത, ധന സെക്രട്ടറിമാര്‍ ഡയറക്ടര്‍മാരുമായി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന പേരില്‍ ഇതു രജിസ്റ്റര്‍ ചെയ്യാന്‍ കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി. നീത് ആയോഗ് കാന്ത് അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു മുന്നില്‍ കേരളത്തിന്റെ യോഗ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു.

നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു മുന്നില്‍ കേരളത്തിന്റെ യോഗ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു.

ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരം കേരളത്തെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കാനും കേരളം നിരസിച്ചാല്‍ മാത്രം മറ്റുള്ളവര്‍ക്ക് അവസരം നല്കുന്ന സംവിധാനം (റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍) ഏര്‍പ്പെടുത്താനും തയാറാണെന്നും കേന്ദ്രം അറിയിച്ചു. തുടര്‍ന്നാണ് എസ് പി വിക്കു രൂപം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 10 ലക്ഷം രൂപയാണ് ഓഹരി മൂലധനം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം കമ്പനിയുടെ ഘടനയ്ക്ക് അന്തിമരൂപം നല്കും.

ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സിയാലിന്റെ പങ്കാളിത്തത്തോടെയായി രിക്കും ടെന്‍ഡറില്‍ പങ്കെടുക്കുക. സിയാലിനു പുറമെ കിയാല്‍, കെ എസ് ഐ ഡി സി, കിഫ്ബി, നാഷണല്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവര്‍ക്കും എസ്പിവിയില്‍ ഓഹരി പങ്കാളിത്തം നല്കും.