അരവിന്ദ് പനഗരിയ റിസർവ് ബാങ്ക് ഗവർണറായേക്കും

Posted on: July 12, 2016

Arvind-Panagariya-Big-a

ന്യൂഡൽഹി : നീതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ റിസർവ് ബാങ്കിന്റെ അടുത്ത ഗവർണർ ആയേക്കുമെന്ന് സൂചന. അടുത്ത ദിവസം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ഇപ്പോൾ നീതി ആയോഗ് ഉപാധ്യക്ഷനാണ്. ആർബിഐ ഗവർണർ രഘുറാം രാജൻ സെപ്റ്റംബറിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

അരവിന്ദ് പനഗരിയ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇക്‌ണോമിക്‌സ് പ്രഫസറായിരുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, വേൾഡ് ബാങ്ക്, ഐഎംഎഫ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ജയ്പ്പൂർ സ്വദേശിയാണ്. 2015 ജനുവരിയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള നീതി ആയോഗിന്റെ ഉപാധ്യക്ഷനായി. പനഗരിയയെ 2012 ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.