ഇന്ത്യയുടെ ജിഡിപി വളർച്ച 8 ശതമാനമാകുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്

Posted on: December 11, 2020

മുംബൈ: ഇന്ത്യ മുമ്പു പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തുടങ്ങിയതായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. 2020- 21 സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ചയിലെ ഇടിവ് എട്ടുശതമാനത്തില്‍ ഒതുങ്ങുമെന്നും എ.ഡി.ബി.യുടെ പുതിയറിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഒമ്പതുശതമാനം വരെ ഇടിവാണ് എ.ഡി.ബി. അനുമാനിച്ചിരുന്നത്.

രണ്ടാം ക്വാര്‍ട്ടറില്‍ ജി.ഡി.പി. വളര്‍ച്ചയിലെ ഇടിവ് 7.5 ശതമാനത്തിലൊതുങ്ങിയത് അപ്രതീക്ഷിതമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണരീതിയിലേക്ക് മടങ്ങിവരുന്നതിന്റെ വ്യക്തമായ സൂചനയാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ജി.ഡി.പി. വളര്‍ച്ച കഴിഞ്ഞവര്‍ഷം ഇക്കാലയളവിലുണ്ടായിരുന്ന നിലയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2021- 22 സാമ്പത്തികവര്‍ഷം ഇന്ത്യ എട്ടുശതമാനം വളര്‍ച്ചനേടുമെന്നും എ.ഡി.ബി. യുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.