ഇന്ത്യ 7.5 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്

Posted on: May 4, 2016

IMF-Logo-Big

സിംഗപ്പൂർ : ഇന്ത്യ നടപ്പു ധനകാര്യവർഷം (2016-17) 7.5 ശതമാനം ജിഡിപി വളർച്ച നേടുമെന്ന് ഐഎംഎഫ്. വായ്പാ വളർച്ചയും കയറ്റുമതിയും കുറഞ്ഞാലും ആഭ്യന്തര ഉപഭോഗത്തിലെ വർധന സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക് നയിക്കുമെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) വിലയിരുത്തുന്നു. കുറഞ്ഞ എണ്ണ വില വളർച്ചയ്ക്ക് അനുകൂലഘടകമാണ്. 2015 ൽ 7.3 ശതമാനമായിരുന്നു വളർച്ച. തിരിച്ചുവരവിന്റെ പാതയിലുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2016, 2017 ധനകാര്യവർഷങ്ങളിൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടൽ.

അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പൊതുമേഖലാ നിക്ഷേപവും സ്വകാര്യമേഖലയിലെ മുതൽമുടക്കും വർധിക്കുന്നത് രാജ്യത്തെ വളർച്ചയിലേക്ക് നയിക്കും. ജിഎസ്ടി നടപ്പാക്കുന്നതും ജിഡിപി വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ഐഎംഎഫിന്റെ ഏഷ്യ-പസഫിക് ഔട്ട്‌ലുക്കിൽ ചൂണ്ടിക്കാട്ടുന്നു.