ഐഎംഎഫ് ഇന്ത്യയുടെ വളർച്ചാ അനുമാനം 9.5 ശതമാനമായി കുറച്ചു

Posted on: July 29, 2021

മുംബൈ : അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 9.5 ശതമാനമായി താഴ്ത്തി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം
(ജി.ഡി.പി.) 12.5 ശതമാനം ഉയരുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനു മുമ്പ് ഏപ്രിലിലായിരുന്നു അത്.

കോവിഡിന്റ രണ്ടാം വ്യാപനം രൂക്ഷമായതും അതുമൂലം സാമ്പത്തിക പ്രക്രിയയിലെ തിരിച്ചുവരവിന്റെ വേഗം കുറഞ്ഞതുമാണ് വളര്‍ച്ച കുറയാന്‍ ഇടയാക്കുന്നതെന്ന് ഐ.എം.എഫിന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള അനുമാനം 6.9 ശതമാനത്തില്‍നിന്ന് 8.5 ശതമാ
നമായി ഐ.എം.എഫ്. ഉയര്‍ത്തിയിട്ടുണ്ട്.

TAGS: IMF |