ഇന്ത്യവളർച്ചയിൽ ചൈനയെ മറികടക്കുമെന്ന് ഐഎംഎഫ്

Posted on: April 7, 2021

ന്യൂഡല്‍ഹി : 2021 ല്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറുമന്ന് ഐഎംഎഫിന്റെ (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ) മുഖ്യസാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്കില്‍ എട്ടു ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളര്‍ച്ചാ നിരക്കിലുടെ ഇന്ത്യന്‍ സമ്പദ് ഘടന കരകയറുമെന്നാണ് ഐ എം എഫിന്റെ നിരീക്ഷണം.

കോവിഡ് മഹാമാരിയില്‍ 2020 ല്‍ ലോകരാജ്യങ്ങളുടെ സമ്പദ്ഘടന കൂപ്പു കുത്തിയപ്പോള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2.3 ശതമാനം മുന്നേറിയിരുന്നു. 2021ല്‍ ചൈന 8.6 ശതമാനം വളര്‍ച്ചാനിരക്കിലെത്തു മെങ്കിലും ചൈനയെയും പിന്ത ഉള്ളി ഇന്ത്യ മുന്നറുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം ആഗോള സമ്പദ്ഘടന ആറു ശതമാനം മുന്നേറുമെന്നാണു പ്രതീക്ഷ. കോവിഡിനെ ലോകം പൂര്‍ണമായി ഇനിയും അതിജീവിച്ചിട്ടില്ല. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം അപകടകരമായ രീതിയില്‍ ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പം അടിസ്ഥാനപ്പെടുത്തി ധന, വായ്പായങ്ങള്‍ ഉദാരമായി തുടരണമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.

 

TAGS: IMF |