ഇന്ത്യൻ ഫാർമ മേഖല 55 ബില്യൺ ഡോളറിലേക്ക്

Posted on: December 30, 2015

Indian-Pharmaceutical-Indus

മുംബൈ : ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖല 2020 ൽ 55 ബില്യൺ ഡോളറായി (3,63,000 കോടി രൂപ) വർധിക്കും. നിലവിൽ 18 ബില്യൺ ഡോളറാണ് വിറ്റുവരവ്. പ്രതിവർഷം 7.98 ശതമാനം വളർച്ചയാണ് ഈ മേഖലയിലുണ്ടാകുന്നതെന്ന് അസോച്ചവും ടെക്‌സി റിസേർച്ചും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. യുഎസ് വിപണിയിലേക്ക് 2013 ൽ 3.44 ബില്യൺ ഡോളറും 2014 ൽ 3.76 ബില്യൺ ഡോളറിന്റെയുമായിരുന്നു കയറ്റുമതി.

യുഎസ് എഫ്ഡിഎയുടെ കർശന മാനദണ്ഡങ്ങളും റഷ്യയുമായുള്ള വിനിമയ നിരക്കിലെ പ്രശ്‌നങ്ങളുമാണ് ഇന്ത്യൻ മരുന്നുകളുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്നത്. തുറമുഖത്തിലെ ചരക്കുനീക്കത്തിലുള്ള കാലതാമസമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ ഫാർമ കമ്പനികൾ നേരിടുന്ന വെല്ലുവിളി.