വ്യക്തിഗത ആദായനികുതി പരിധി ഉയർത്തണമെന്ന് അസോച്ചം

Posted on: February 16, 2016

Assocham-Logo-Big-a

ന്യൂഡൽഹി : വ്യക്തിഗത ആദായനികുതി പരിധി നാല് ലക്ഷമായി വർധിപ്പിക്കണമെന്ന് അസോച്ചം. നിലവിൽ ഇത് 2.5 ലക്ഷം രൂപയാണ്. സേവിംഗ്‌സിന് കൂടുതൽ ഇൻസെന്റീവുകളും ആരോഗ്യം. വിദ്യാഭ്യാസം എന്നിവയ്ക്ക് ഉയർന്ന നികുതി അലവൻസുകളും അനുവദിക്കണമെന്നും അസോച്ചം അഭ്യർത്ഥിച്ചു.

തൊഴിൽദാതാവ് നൽകുന്ന ചികിത്സ ആനുകൂല്യത്തിനുള്ള നികുതിഇളവ് പരിധി പ്രതിവർഷം 15,000 ൽ നിന്ന് 50,000 രൂപയായി വർധിപ്പിക്കമെന്നും ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ അസോച്ചം ആവശ്യപ്പെട്ടു