ആംവേ ഇന്ത്യയ്ക്ക് അസോച്ചം സ്‌കിൽ ഡെവലപ്‌മെന്റ് പുരസ്‌കാരം

Posted on: June 10, 2019

മുംബൈ : നൈപുണ്യവികസന രംഗത്ത് മികച്ച അന്താരാഷ്ട്ര കമ്പനിക്കുള്ള അസോച്ചം പുരസ്‌കാരം ആംവേ ഇന്ത്യയ്ക്ക് ലഭിച്ചു. റാഞ്ചിയിൽ സംഘടിപ്പിച്ച അസോച്ചം നാഷണൽ സമ്മിറ്റ് ഓൺ സ്‌കില്ലിംഗ് ഇന്ത്യ 2019 ൽ ജാർഖണ്ഡ് ഭക്ഷ്യ സിവിൽ സപ്ലൈസ് സരയു റായ്, നഗരവികസന മന്ത്രി സി.പി. സിംഗ് എന്നിവർ ചേർന്ന പുരസ്‌കാരം സമ്മാനിച്ചു.

ആംവേ ഇന്ത്യ വൈസ് പ്രസിഡന്റ് (ഈസ്റ്റ്) ചന്ദ്ര ഭൂഷൺ ചക്രബർത്തി അവാർഡ് ഏറ്റുവാങ്ങി. അസോച്ചം റീജണൽ ഡയറക്ടർ (ബീഹാർ & ജാർഖണ്ഡ്) ഭരത് ജയ്‌സ്വാൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS: Amway India | Assocham |