ഓൺലൈൻ ഷോപ്പിംഗിൽ ഈ വർഷം 78 ശതമാനം വളർച്ച

Posted on: March 21, 2016

Online-shopping-Big-a

ന്യൂഡൽഹി : രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് 2016 ൽ 78 ശതമാനം വളർച്ച നേടുമെന്ന് വിലയിരുത്തൽ. ഇ-കൊമേഴ്‌സ് 2015 ൽ 66 ശതമാനം വളർച്ച കൈവരിച്ചതായി അസോച്ചം-പിഡബ്ല്യുസി റിപ്പോർട്ടിൽ പറയുന്നു. 55 ദശലക്ഷം പേരാണ് ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങിയത്. ഓൺലൈൻ ഇടപാടുകാരുടെ എണ്ണം ഈ വർഷം 80 ദശലക്ഷമായി ഉയരുമെന്നാണ് നിഗമനം.

ഓൺലൈൻ ഷോപ്പിംഗിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് സ്മാർട്ട്‌ഫോണണുകൾക്കും ടാബ്‌ലറ്റുകൾക്കുമാണ്. മൊത്തം വില്പനയുടെ 11 ശതമാനം മൊബൈൽഫോണുകളാണ്. യാത്രാ-സിനിമ ടിക്കറ്റുകൾ, ഗെയിംസ്, സ്‌പോർട്‌സ് ഉപകരണങ്ങൾ, ഇൻഷുറൻസ്, ഹോംഅപ്ലയൻസസ്, ഫർണീച്ചർ തുടങ്ങിയ ഉത്പന്നങ്ങളും ഓൺലൈൻ ഷോപ്പിംഗിൽ കഴിഞ്ഞ വർഷം മികച്ച വളർച്ച രേഖപ്പെടുത്തി.