ഷെയ്ഖ് മുഹമ്മദ് ദുബായ് ബജറ്റിന് അംഗീകാരം നൽകി

Posted on: December 27, 2015

UAE-Shaikh-Mohammad-bin-Ras

ദുബായ് : യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2016 ലേക്കുള്ള 46.1 ബില്യൺ ദിർഹംസിന്റെ ദുബായ് ബജറ്റിന് അംഗീകാരം നൽകി. ക്രൂഡോയിൽ വില വൻ വ്യതിയാനങ്ങൾക്ക് വിധേയമാകുന്ന കാലഘട്ടത്തിൽ കമ്മി രഹിത ബജറ്റാണ് ദുബായ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റ് വകയിരുത്തലുകൾ 2015 ലെ 41.17 ബില്യൺ ദിർഹംസിൽ നിന്ന് 12 ശതമാനം വർധിച്ചു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ 3,000 പുതിയ തൊഴിലവസരങ്ങളാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

സാമൂഹ്യ മേഖലയിലാണ് ഏറ്റവും കൂടുതൽ വകയിരുത്തലുകൾ നടത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യം, സുരക്ഷ, നീതി തുടങ്ങിയ മേഖലകൾക്കും ഗണ്യമായ തുക നീക്കിവച്ചിട്ടുണ്ട്. വരുമാനത്തിൽ 74 ശതമാനവും ഗവൺമെന്റ് സർവീസിൽ നിന്നാണ്. ഗവൺമെന്റ് വരുമാനത്തിൽ 19 ശതമാനം നികുതികളിൽ നിന്നാണ്. കസ്റ്റംസ്, വിദേശബാങ്കുകൾക്കുള്ള നികുതി എന്നിവയാണ് നികുതിയിലേറെയും. എണ്ണയിൽ നിന്നുള്ള വരുമാനം 6 ശതമാനം മാത്രമാണ്. എങ്കിലും എണ്ണവിലയിടിവ് മൊത്തവരുമാനത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്.