ഷെയ്ഖ് മുഹമ്മദ് അനുശോചനങ്ങൾ സ്വീകരിച്ചു തുടങ്ങി

Posted on: September 20, 2015

Shaikh-Mohammad-accepting-c

ദുബായ് : ഷെയ്ഖ് റാഷിദിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തുന്നവരെ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക് തൂം സ്വീകരിച്ചുതുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ സബീൽ പാലസിൽ അദ്ദേഹം സന്ദർശകരെ സ്വീകരിക്കും.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനുശോചനം അറിയിക്കാൻ എത്തുന്നവരെ കാണുന്നുണ്ട്. അനുശോചനം അറിയിക്കാൻ എത്തുന്ന വനിതകളെ ഷെയ്ഖ് റാഷിദിന്റെ മാതാവും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന്റെ പത്‌നിയുമായ ഷെയ്ഖ ഹിന്ദ് ബിന്റ് അൽ മക്തൂമും സ്വീകരിക്കുന്നുണ്ട്.

യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങൾ, ലെബനീസ് പ്രധാനമന്ത്രി താംമാം സാബ് സലാം, ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി, വിവിധരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ബിസിനസ് മേധാവികൾ തുടങ്ങി ജീവിതത്തിന്റെ നാനതുറകളിലുംപ്പെട്ട നിരവധിപേർ അനുശോചനമറിയിക്കാൻ സബീൽ പാലസിൽ എത്തുന്നുണ്ട്.