ഈദ് ആശംസകളുമായി എം എ യൂസഫലി ഷെയ്ഖ് മുഹമ്മദിനെ സന്ദർശിച്ചു

Posted on: July 7, 2016

M-A-Yusaf-Ali-greeting-eid-

ദുബായ് : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിച്ച് ഈദ് ആശംസകൾ അറിയിച്ചു. ദുബായിലെ സബീൽ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.