ഷെയ്ഖ് മുഹമ്മദ് ദുബായ് മോട്ടോർഷോ സന്ദർശിച്ചു

Posted on: November 13, 2015

Dubai-Motor-Show-2015-Shaik

ദുബായ് : യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഇന്റർനാഷണൽ മോട്ടോർ ഷോ സന്ദർശിച്ചു. മെഴ്‌സിഡസ് ബെൻസിന്റെ വിതരണക്കാരായ ഗാർഗാഷ് എന്റർപ്രൈസസ്, ഫോർഡ്, ജാഗ്വർ ലാൻഡ് റോവർ എന്നിവയുടെ പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു. മിഡിൽഈസ്റ്റ് – നോർത്ത ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമാണ് ദുബായ് മോട്ടോർ ഷോ.

ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പടെ നിരവധി പ്രമുഖർ ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു. ദുബായ് മോട്ടോർ ഷോ നാളെ സമാപിക്കും.