ദുബായ് സിവിൽ ഡിഫൻസ് സേവനങ്ങൾക്ക് ഇനി പേഴ്‌സണൽ ഡാഷ്‌ബോർഡ്

Posted on: October 24, 2015

Dubai-Civil-Defence-Dashboa

ദുബായ് : ദുബായ് സിവിൽ ഡിഫൻസിന്റെ സേവനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി പേഴ്‌സണൽ ഡാഷ്‌ബോർഡ് അവതരിപ്പിച്ചു. എമറാത്തി പൗരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കും പേഴ്‌സണൽ ഡാഷ്‌ബോർഡ് ഉപയോഗിക്കാനാകും. സിംഗിൾ സൈൻ ഇൻ വഴി ദുബായ് സിവിൽ ഡിഫൻസിന്റെ സേവനങ്ങൾ തേടാനാകും.

ദുബായ് സ്മാർട്ട് സിറ്റി ഇനീഷ്യേറ്റീവിന്റെ ഭാഗമാണ് പേഴ്‌സണൽ ഡാഷ്‌ബോർഡ് എന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക് ടർ ജനറൽ മേജർ ജനറൽ റാഷിദ് താനി അൽ മട്രൂഷി പറഞ്ഞു. കാർ ഡാഷ്‌ബോർഡിന് സമാനമായ പേഴ്‌സണൽ ഡാഷ്‌ബോർഡിലെ എസ്ഒഎസ് ബട്ടണിലൂടെ അടിയന്തര സഹായം അഭ്യർത്ഥിക്കാനാകും. ഗവൺമെന്റ് വകുപ്പുകൾക്കും കെട്ടിട ഉടമകൾക്കും താമസക്കാർക്കും ബിൽഡിംഗുകൾ തത്സമയം നിരീക്ഷിക്കാനാകും.

പേഴ്‌സണൽ ഡാഷ്‌ബോർഡിലൂടെ ദുബായ് സിവിൽ ഡിഫൻസ് ദുബായ് ഗവൺമെന്റിന്റെ മൈഐഡി പദ്ധതിയുടെ ഭാഗമാകുകയാണ്. ഇതിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.