ഷെയ്ഖ് റാഷിദിന്റെ വേർപാടിൽ അനുശോചന പ്രവാഹം

Posted on: September 19, 2015

Shaikh-Rashid-Bin-Mohammad-

ദുബായ് : ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അകാല ദേഹവിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അൽ മക് തൂം കുടുംബത്തിലേക്ക് അനുശോചന പ്രവാഹം. എന്റെ പ്രിയപ്പെട്ട സഹോദരനെയും നല്ല സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് ഷെയ്ഖ് റാഷിദിന്റെ സഹോദരനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും യുഎഇ ആംഡ്‌ഫോഴ്‌സസിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ ജിസിസി രാഷ്ട്രത്തലവൻമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ തുടങ്ങിയവർ ഷെയ്ഖ് റാഷിദിന്റെ വേർപാടിൽ അൽ മക്തൂം കുടുംബത്തെ അനുശോചനം അറിയിച്ചു.

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസ്മി, അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമെയ്ദ് ബിൻ റാഷിദ് അൽ നുവെയ്മി, ഉം അൽ ക്വയ്‌വാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മൗല, ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖി, റാസൽഖൈമ ഭരണാധികാരി എന്നിവരും അഗാധമായ ദു:ഖം രേഖപ്പെടുത്തി.