ടാറ്റാ ജെഎൽആർ സ്ലോവാക്യയിൽ 9,900 കോടിയുടെ നിക്ഷേപം നടത്തുന്നു

Posted on: December 12, 2015

Tata-JLR--Halewood-Plant-Bi

ലണ്ടൻ : ടാറ്റാ മോട്ടോഴ്‌സിന്റെ ഭാഗമായ ജാഗ്വർ ലാൻഡ് റോവർ സ്ലോവാക്യയിൽ ഒരു ബില്യൺ പൗണ്ട് (9,900 കോടി രൂപ) മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. പടിഞ്ഞാറൻ സ്ലോവാക്യൻ നഗരമായ നിത്രയിലാണ് പ്ലാന്റ്. 2018 ൽ വാണിജ്യോത്പാദനമാരംഭിക്കുന്ന പ്ലാന്റിൽ പ്രതിവർഷം മൂന്ന് ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാനാകും. പുതിയ പ്ലാന്റിൽ 2,800 പേർക്ക് തൊഴിൽ ലഭിക്കും. മധ്യയൂറോപ്യൻ രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ടാണ് ജെഎൽആർ സ്ലോവാക്യയിൽ പ്ലാന്റ് തുടങ്ങുന്നത്.

ബ്രിട്ടണിലെ കാസിൽ ബ്രോംവിച്ച്, സോളിഹൾ, ഹലിവുഡ്, ചൈന എന്നിവിടങ്ങിലാണ് ഇപ്പോൾ ജെഎൽആർ പ്ലാന്റുകളുള്ളത്. ബ്രസീലിലെ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 2008 ലാണ് ജാഗ്വർ ലാൻഡ് റോവറിനെ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്തത്.