ടാറ്റാ മോട്ടോഴ്‌സ് സ്ലോവാക്യയിൽ 2 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: October 9, 2015

Jaguar-Land-Rover-products-

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ സബ്‌സിഡയറിയായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) സ്ലോവാക്യയിൽ രണ്ട് ബില്യൺ ഡോളർ (13,000 കോടി രൂപ) മുതൽമുടക്കും. ബ്രിട്ടണ് പുറത്ത് യൂറോപ്പിലെ രണ്ടാമത്തെ പ്ലാന്റാണ് സ്ലോവാക്യയിലെ നിത്രയിൽ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ പതിവർഷം 3,00000 ലക്ഷം കാറുകളാണ് ഉത്പാദനശേഷി. നേരിട്ട് 400 തൊഴിലവസരങ്ങളും അല്ലാതെ 50,000 ഉം ലഭ്യമാക്കും. 2018 ൽ വാണിജ്യോത്പാദനം ആരംഭിക്കാനാകുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ പ്രതീക്ഷ.

കുറഞ്ഞ ഉത്പാദനച്ചെലവും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഗതാഗതസൗകര്യങ്ങളുമാണ് മധ്യ യൂറോപ്പിലേക്ക് കാർ കമ്പനികളെ ആകർഷിക്കുന്നത്. ജാഗ്വർ ലാൻഡ് റോവറിന് പുറമെ ടൊയോട്ട, ഹ്യുണ്ടായ്, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ കാർ നിർമാതാക്കളെല്ലാം ഇവിടെ ഹബ് സ്ഥാപിച്ചിട്ടുണ്ട്. സ്ലോവാക്യൻ ധനമന്ത്രി വസീൽ ഹുദാക് കഴിഞ്ഞ ദിവസം ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ത്രിയെ സന്ദർശിച്ചിരുന്നു.