റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചേക്കും

Posted on: August 29, 2015

RBI-round-logo-big

മുംബൈ : റിസർവ് ബാങ്ക് അടുത്ത മാസം വായ്പാനിരക്കുകൾ കുറച്ചേക്കും. പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമായ തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 29 ന് നടക്കുന്ന വായ്പനയ അവലോകന യോഗത്തിൽ നിരക്ക് ഇളവിന് സാധ്യതയുണ്ടെന്നാണ് വിപണി നിഗമനം. റോയിട്ടേഴ്‌സ് നടത്തിയ പോളിൽ 21 സാമ്പത്തിക വിദഗ്ധർ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 60 ശതമാനമാണെന്ന് വിലയിരുത്തി.

ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ പണപ്പെരുപ്പ നിരക്കിൽ 3.78 ശതമാനം കുറവുണ്ടായി. പണപ്പെരുപ്പ നിരക്കിൽ സ്ഥിരത കൈവന്നാൽ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.