റിസർ ബാങ്ക് പണനയം : നിരക്കുകളിൽ മാറ്റമില്ല

Posted on: April 8, 2021

മുംബൈ : പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പണവായ്പാ നയ അവലോകനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റാതെ റിസര്‍വ് ബാങ്ക്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നാലു ശതമാനത്തിലും ബാങ്കുകളില്‍ അധികംവരുന്ന തുക റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തികാഘാതത്തില്‍നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നതിനാല്‍ ‘ഉള്‍ക്കൊള്ളാവുന്നത്’ എന്ന നിലപാട് തുടരും. വളര്‍ച്ച സുസ്ഥിരമാകുന്നതുവരെ ഈ നിലപാടുമായി മുന്നോട്ടുപോകുമെന്നും പണവായ്പാനയ സമിതിയിലെ അംഗങ്ങള്‍ ഐകകണ്‌ഠേനയാണ് നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.