ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ കിയോസ്‌ക് മോഡൽ എടിഎം കുസാറ്റിൽ

Posted on: October 13, 2020

 

കളമശ്ശേരി : ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ തലത്തിലെ ആദ്യ കിയോസ്‌ക് മോഡല്‍ എ.ടി.എം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.

പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. വി. മീര, ഫിനാന്‍സ് ഓഫീസര്‍ എം.എസ്. സുധീര്‍, ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ (കേരള) പരിമളാചാര്യ ജി. പപ്പു, സീനിയര്‍ മാനേജര്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

 

TAGS: Bank Of India |