കിഡ്‌സ് ഒരു കോടി രൂപയുടെ സംരംഭകത്വ വായ്പ നൽകി

Posted on: July 22, 2020

കൊടുങ്ങല്ലൂര്‍ :  കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ കോവിഡ് 19 മൂലം പ്രതിസന്ധിയിലായ കിഡ്‌സ് എസ്എച്ച്ജികളിലെ 50 ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക – കാര്‍ഷികേതര സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ഒരു കോടി രൂപ വിതരണം ചെയ്തു. കിഡ്‌സ് കാമ്പസില്‍ കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷത വഹിച്ചു.

ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ എസ്.യു യശ്വന്ത് കുമാര്‍ വായ്പ വിതരണം ചെയ്തു. കിഡ്‌സ് കാമ്പസില്‍ കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷത വഹിച്ചു.

ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ എസ്.യു യശ്വന്ത് കുമാര്‍ വായ്പ വിതരണം ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി. ആര്യ ആശംസയര്‍പ്പിച്ചു. കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. നീല്‍ ചടയമുറി സ്വാഗതവും കിഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഷെര്‍ലിന് മൈക്കിള്‍ നന്ദിയും പറഞ്ഞു. കിഡ്‌സിന്റെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യ മെമന്റോ നല്‍കി ആദരിച്ചു.