ബാങ്ക് ഓഫ് ഇന്ത്യക്ക് 606 കോടി അറ്റാദായം

Posted on: May 25, 2022

കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് പാദത്തില്‍ 606 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ പാദത്തില്‍ 250 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തനലാഭം 2,466 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശവരുമാനം 3,986 കോടി രൂപയായും ഉയര്‍ന്നു. 1,587 കോടി രൂപയാണ് പലിശേതര വരുമാനം.

വാര്‍ഷിക അറ്റാദായം 2,160 കോടി രൂപയില്‍ നിന്ന് 3,404.70 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

 

TAGS: Bank Of India |