കേരള ഗ്രാമീണ്‍ ബാങ്ക് വ്യക്തിഗത വായ്പാ പദ്ധതി പ്രഖ്യാപിച്ചു

Posted on: November 19, 2020


കൊച്ചി : കേരള ഗ്രാമീണ്‍ ബാങ്ക് 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും, ആകര്‍ഷകമായ പലിശ നിരക്കുമുള്ള വ്യക്തിഗത വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു.

ഗ്രാമീണ്‍ ഈസി ലോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പ , ശമ്പള കാര്‍ക്കും, ബിസിനസ്സ്‌കാര്‍ക്കും, കര്‍ഷകര്‍ക്കും, വിദേശ ഇന്ത്യക്കാര്‍ക്കും മറ്റുവരുമാനക്കാര്‍ക്കും ലഭ്യമായ ഈ പദ്ധതിയില്‍ ഭൂപണയത്തിന്‍മേല്‍ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രതിമാസ ഗഡു ഒരു ലക്ഷത്തിന് 1105 രൂപ എന്ന നിരക്കിലാണ്.

ബാങ്കിന്റെ ഏതു ശാഖയിലും ഈ വായ്പ ലഭ്യമാണെന്ന് കേരള ഗ്രാമീണ്‍ ബാങ്കിന്റെ എറണാകുളം റീജിയണല്‍ മാനേജര്‍ ശ്രീ. കെ. ഹരീന്ദ്രന്‍ അറിയിച്ചു.