കീഴ്പള്ളി ഗ്രാമീണ്‍ ബാങ്കില്‍ ഫോണ്‍ ബുക്കിംഗ് സംവിധാനം

Posted on: August 2, 2020

ഇരിട്ടി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇടപാടുകാര്‍ എത്തുന്നത് തടയാനായി കീഴ്പള്ളി ഗ്രാമീണ്‍ ബാങ്കില്‍ ഫോണ്‍ ബുക്കിംഗും ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നു. ബാങ്കധികൃതരും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇവിടെ ഇടപാടുകാര്‍ കൂട്ടമായി എത്തുന്നത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിനിടയാക്കുകയാണ്. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ക്കായി
എത്തുന്ന ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കുവാനുള്ള സൗകര്യം ഇവിടെയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ്തീരുമാനം.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്, ജെഎച്ച്‌ഐമാരായ കണ്ണന്‍, ജോസഫ് ഫിലിപ്, ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ബാങ്ക് മാനേജര്‍ ജില്‍സന്‍ ജയിംസുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30 മുതലുള്ള സമയങ്ങളില്‍ ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യണം.

ഇതുപ്രകാരം സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കും. ഇതനുസരിച്ചു ബാങ്ക് നിര്‍ദേശിക്കുന്ന സമയത്ത് ബാങ്കിലെത്തിയാല്‍ മതി. എന്നാല്‍ സ്വര്‍ണപ്പണയത്തിന് പ്രത്യേക കൗണ്ടര്‍ സജ്ജീകരി ച്ചിരിക്കുന്നതിനാല്‍ ഫോണ്‍ ബുക്കിംഗ് ഇല്ലാതെതന്നെ എത്താം. ഫോണ്‍: 9400999450.