കേരള ഗ്രാമീണ്‍ ബാങ്കിന് ലീഡര്‍ഷിപ്പ് ക്യാപ്പിറ്റല്‍ അവാര്‍ഡ്

Posted on: February 5, 2019

കോഴിക്കോട് : രാജ്യത്തെ പെന്‍ഷന്‍ റെഗുലേറ്ററായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഏര്‍പ്പെടുത്തിയ ലീഡര്‍ഷിപ്പ് ക്യാപിറ്റല്‍ അവാര്‍ഡ് കേരള ഗ്രാമീണ്‍ ബാങ്കിന്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ്. നബാര്‍ഡ് ഡല്‍ഹി ചീഫ് ജനറല്‍ മാനേജര്‍ സരിത അറോറയില്‍ നിന്നും കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ ഡല്‍ഹിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.