എം. കെ. രവികൃഷ്ണൻ കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ

Posted on: June 7, 2017

തിരുവനന്തപുരം : കേരള ഗ്രാമീൺ ബാങ്ക് ചെയർമാനായി എം. കെ. രവികൃഷ്ണൻ ചുമതലയേറ്റു. കനറാ ബാങ്കിൻറെ തിരുവനന്തപുരം റീജണൽ ഓഫീസ് മേധാവിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്കായ കേരള ഗ്രാമീൺ ബാങ്കിൻറെ രണ്ടാമത്തെ ചെയർമാനാണ്. 2013 ൽ രൂപീകൃതമായ കേരള ഗ്രാമീൺ ബാങ്കിന് ഇപ്പോൾ കേരളത്തിൽ 615 ശാഖകളുണ്ട്. രവികൃഷ്ണൻ തിരുവനന്തപുരം സ്വദേശിയാണ്.

കാർഷിക സർവകലാശാലയിൽനിന്നു ബിരുദാനന്തരബിരുദം നേടിയ ഇദേഹം പബ്ലിക് റിലേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. ഐഐഎം കോഴിക്കോട്, ഐഐഎം ഇൻഡോർ, എക്‌സ്എൽആർഐ ജംഷഡ്പൂർ എന്നിവയുടെ സീനിയർ മാനേജ്‌മെൻറ് പരിശീലനവും നേടിയിട്ടുണ്ട്.