ആന്ധ്രാ ബാങ്ക് കാക്കനാട് ബ്രാഞ്ച് തുറന്നു

Posted on: January 15, 2016

Andhra-Bank-Kakkanad-Inaug-

കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ കീഴിൽ കാക്കാനാട് ബ്രാഞ്ച് ചെമ്പുമുക്ക് പാറേക്കാട്ട് ടെമ്പിൾ റോഡിലുള്ള ഇല്ലിക്കൽ ബിൽഡിംഗിൽ തുറന്നു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്ൺ കുമാരി കെ. കെ. നീനു ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു.

ബാങ്ക് സോണൽ മാനേജർ കുര്യാക്കോസ് ജേക്കബ് അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് മാനേജർ രതീഷ് ആർ, വാർഡ് കൗൺസിലർമാരായ മേരി റോണി സന്തോഷ്, ജാൻസി ജോർജ്ജ്, ബാങ്ക് ജീവനക്കാർ, ഇടപാടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.