ആന്ധ്രാ ബാങ്ക് കുലശേഖരമംഗലം ബ്രാഞ്ച് തുറന്നു

Posted on: September 12, 2015

Andhra-Bank-Kulashekharam-Bകൊച്ചി: ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 33-ാമത് ബ്രാഞ്ച് വൈക്കം കുലശേഖരമംഗലത്ത് തുറന്നു. ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എംഡി സിൽവി മാണി ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു.

ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. എസ്. പരമേശ്വരൻ നിലവിളക്ക് തെളിയിച്ചു. സോണൽ മാനേജർ കുര്യാക്കോസ് ജേക്കബ് അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് മാനേജർ അൻജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.