ആന്ധ്രാ ബാങ്കിന് കേരളത്തിൽ 5,000 കോടിയുടെ ബിസിനസ് ലക്ഷ്യം

Posted on: August 18, 2015

Andhra-Bank-ED-Pressmeet-Bi

കൊച്ചി : ആന്ധ്രാ ബാങ്ക് കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ആന്ധ്രാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അജിത്ത് കുമാർ രാത്ത് പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 75 ശാഖകളും 5000 കോടി രൂപയുടെ ബിസിനസും എന്ന നിലയിലേക്കു വളരാനാണ് ലക്ഷ്യമിടുന്നത്. കാർഷിക മേഖല, റീട്ടെയ്‌ലിംഗ്, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ കൂടുതൽ വിപുലീകരിക്കും. സ്വാശ്രയ സംഘങ്ങൾക്കായുള്ള മൈക്രോ ഫിനാൻസിംഗ് കൂടുതൽ വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് ഇടപാടുകളുടെ ആകെ 70 ശതമാനവും ഇലക്‌ട്രോണിക് രീതിയിലാക്കുക എന്നതാണ് ലക്ഷ്യം കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ ആന്ധ്രാ ബാങ്കിന്റെ കേരളത്തിലെ ശാഖകൾ മികച്ച പ്രകടനമാണു കാഴ്ച വെക്കുന്നതെന്നും അജിത്ത് കുമാർ രാത്ത് പറഞ്ഞു.