ഇത്തിഹാദിന്റെ അമേരിക്കൻ ഫ്‌ളൈറ്റുകൾക്ക് പുതിയ സമയക്രമം

Posted on: January 30, 2015

Etihad-B777-300ER-big

കൊച്ചി : ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം, ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നുള്ള ഷിക്കാഗോ, ന്യൂയോർക്ക്, ടൊറന്റോ ഫ്‌ളൈറ്റുകളുടെ സമയക്രമം പരിഷ്‌കരിച്ചു.

അബുദാബിയിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള EY 151 എന്ന പ്രതിദിന ഫ്‌ളൈറ്റ് യുഎഇ സമയം വെളുപ്പിന് 3.40 നും ടൊറന്റോയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുള്ള EY 141 യുഎഇ സമയം വെളുപ്പിന് 2.50 നും ന്യുയോർക്കിലേക്കുള്ള പ്രതിദിന സർവീസ് EY 101 യുഎഇ സമയം രാവിലെ 10.45 നും അബുദാബിയിൽ നിന്ന് യാത്ര പുറപ്പെടും. യുഎസ് നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി നടപടികൾ യു എസ് പ്രീ ക്ലിയറൻസിലൂടെ അബുദാബിയിൽ തന്നെ പൂർത്തീകരിക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ടൊറന്റോയിൽ നിന്നുള്ള EY 140 യുഎഇ സമയം ഉച്ചയ്ക്ക് 12.05 നും ഷിക്കോഗോയിൽ നിന്നുള്ള EY 150 ഉച്ചയ്ക്ക് 12.20 നും ന്യൂയോർക്കിൽ നിന്നുള്ള EY 102 ഉച്ചയ്ക്ക് 12.30 നും അബുദാബിയിൽ എത്തും. തിരികെ എത്തുന്നവർക്ക് അന്നു തന്നെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റുകൾ ലഭ്യമാകും.

ഇത്തിഹാദിന്റെ പാർട്ണർമാരായ അമേരിക്കൻ എയർലൈൻസ്, എയർ കാനഡാ, ജെറ്റ് എയർവേസ് എന്നിവയുമായി സഹകരിച്ച് കൂടുതൽ കണക്ഷൻ ഫ്‌ളൈറ്റുകൾ മാർച്ച് അവസാന വാരം മുതൽ ലഭ്യമാക്കും.