കൊച്ചി – സിംഗപ്പൂർ വിമാനസർവീസ് പുനരാരംഭിക്കുന്നു

Posted on: November 29, 2021

കൊച്ചി : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 30 മുതല്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നു. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായി കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ ഉണ്ടാകും. രാത്രി 10.15-ന് സിംഗപ്പൂരില്‍ നിന്നെത്തുന്ന വിമാനം 11.05-ന് മടങ്ങും.

20 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിംഗപ്പൂര്‍ വിമാനം പുനരാരംഭിക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് എത്തുന്നവര്‍ കൊച്ചി വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. തുടര്‍ന്ന് എഴുദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. പോസിറ്റീവ് ആണങ്കില്‍ ക്വാറന്റീന്‍ തുടരണം.